കേരളം

പൊന്‍മുടി, ആറ്റിങ്ങല്‍, വര്‍ക്കല വഴി അറബിക്കടലില്‍; ബുറേവിയുടെ പുതിയ സഞ്ചാരവഴി ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ വീണ്ടും മാറ്റം. തിരുവനന്തപുരത്തെ പൊന്‍മുടി വഴി കേരളത്തില്‍ പ്രേവേശിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ആറ്റിങ്ങലിനും വര്‍ക്കലയ്ക്കും ഇടയിലൂടെ അറബിക്കടലില്‍ പതിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. 

നിലവില്‍ തമിഴ്‌നാട്ടിലെ പാമ്പന്‍ പാലത്തിന് സമീപമാണ് ബുറേവി. 80 കിലോമീറ്ററാണ് ഇപ്പോഴത്തെ വേഗം. ഇന്ന് കേരളത്തില്‍ പ്രവേശിക്കില്ല. പക്ഷേ സംസ്ഥാനത്ത ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്കമാക്കി. നാളെ ഉച്ചയോടുകൂടി കേരളത്തില്‍ പ്രവേശിക്കുന്ന ബുറേവി, അതിതീവ്ര ന്യൂനമര്‍ദമായി അറബിക്കടലില്‍ പതികും. 

തിരുവനന്തപുരം ജില്ലയില്‍ 217 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. പൊന്‍മുടിയിലെ ലയങ്ങളില്‍ താമസിക്കുന്ന അഞ്ഞൂറുപേരെ മാറ്റി പാര്‍പ്പിക്കും. ജില്ലയില്‍ ആകെ 15,840പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ