കേരളം

'നായകന്‍ പിണറായി തന്നെ' ; മുഖ്യമന്ത്രിയുടെ സാന്നിധ്യമല്ല, ഊര്‍ജ്ജമാണ് പ്രധാനമെന്ന് എംവി ഗോവിന്ദന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നയിക്കുന്നത് പിണറായി വിജയനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന്‍.  തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലും ഫ്‌ലെകസിലും മുഖ്യമന്ത്രിയുടെയും നേതാക്കന്‍മാരുടെ സാന്നിധ്യമില്ലാത്തതില്‍ ആപാകമില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യമല്ല ഊര്‍ജ്ജമാണ് പ്രധാനമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അഡീ.െ്രെപവറ്റ് സെക്രട്ടറി സിഎന്‍ രവീന്ദ്രനെയല്ല ആരെ വേണമെങ്കിലും കേന്ദ്ര ഏജന്‍സികള്‍  ചോദ്യം ചെയ്യട്ടെ. ഇഡി അന്വേഷണത്തെ മുഖ്യമന്ത്രി തന്നെ സ്വാഗതം ചെയ്തതാണെന്നും ഇതൊന്നും എല്‍ഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും എംവി.ഗോവിന്ദന്‍ വ്യക്തമാക്കി.

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണ്. ഇക്കാര്യത്തിലെ പാര്‍ട്ടി നിലപാട് ധനമന്ത്രി തോമസ് ഐസക് അംഗീകരിച്ചതാണ്. ഇപ്പോള്‍ സുപ്രീംകോടതി പരിഗണിക്കുന്ന ലാവലിന്‍ കേസുമായി മുഖ്യമന്ത്രിക്ക് യാതൊരു ബന്ധവുമില്ല.സുപ്രീംകോടതി ഇപ്പോള്‍ പരിഗണിക്കുന്നത് അപ്പീല്‍ മാത്രമാണെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ