കേരളം

പ്രതിപക്ഷ അംഗങ്ങളോടു ചോദിച്ചാല്‍ ചെന്നിത്തലയ്ക്കു കാര്യം മനസ്സിലാവും; മറുപടിയുമായി സ്പീക്കര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ ഹാള്‍ നവീകരണത്തില്‍ ധൂര്‍ത്തും അഴിമതിയും നടന്നെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനു മറുപടിയുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വസ്തുതാവിരുദ്ധമായ ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതെന്ന് സ്പീക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിര്‍ഭാഗ്യകരമായ ആരോപണമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഭരണഘടനാ സ്ഥാപനങ്ങളെ വിമര്‍ശിക്കാം, എന്നാല്‍ ഊഹാപോഹം വച്ചുള്ള പരാമര്‍ശം പാടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. വിമര്‍ശനത്തിനു വിധേയനാവുന്നതില്‍ അസഹിഷ്ണുതയില്ല. എന്നാല്‍ വസ്തുതാപരമല്ലാത്ത വിമര്‍ശനം ജനാധിപത്യത്തിനു ഭൂഷണമല്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

നിയമസഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളും സഭാ സമിതികളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ല. എന്നിട്ടും എന്തടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചതെന്ന് മനസ്സിലാവുന്നില്ല. സഭാസമിതിയിലെ പ്രതിപക്ഷ അംഗങ്ങളോടു ചോദിച്ചാല്‍ പ്രതിപക്ഷ നേതാവിന് കാര്യം മനസ്സിലാവും. 

ഇ-വിധാന്‍ സഭ ഒരുക്കുന്നതിനാണ് ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിക്കു കരാര്‍ നല്‍കിയത്. പദ്ധതി നടപ്പാവുമ്പോള്‍ പ്രതിവര്‍ഷം 40 കോടി രൂപ ലാഭമുണ്ടാവും. 16.65 കോടി രൂപയുടെ ഭരണാനുമതി നല്‍കിയ പദ്ധതി പൂര്‍ത്തിയാക്കിയത് 9.17 കോടിക്കാണ്. അധിക പണം തിരിച്ചടയ്ക്കുന്ന സ്ഥാപനമാണ് ഊരാളുങ്കല്‍. ഊരാളുങ്കലിന്റെ വിശ്വാസ്യത ലോകം അംഗീകരിച്ചതാണെന്ന് സ്പീക്കര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത