കേരളം

ഇത്രയും വൃത്തികെട്ട ഭരണം ഒരിടത്തും ഇല്ല; പിണറായി സർക്കാരിനെ അറബിക്കടലിൽ എറിയണമെന്ന് സുരേഷ് ഗോപി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കേരളത്തിലേത് പോലെ ഇത്രയും വൃത്തികെട്ട ഭരണം ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്നും ഈ സര്‍ക്കാരിനെ എടുത്ത് കാലില്‍ പിടിച്ച് അറബിക്കടലിൽ എറിയണമെന്നും സുരേഷ് ഗോപി എംപി. തളാപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ എന്‍ഡിഎ.സ്ഥാനാര്‍ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'തട്ടിപ്പും വെട്ടിപ്പും കൊള്ളയുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. ഇത്തരം സര്‍ക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പ്. കേരളത്തിലെ പ്രതിപക്ഷം പാവമാണ്. ഇല്ലെങ്കില്‍ ആദ്യ പ്രളയത്തിനു ശേഷം തന്നെ സര്‍ക്കാരിനെയെടുത്ത് പുറത്തു കളഞ്ഞേനെ'- അദ്ദേഹം പറഞ്ഞു.

വിശ്വാസികളെ വേദനിപ്പിച്ച സര്‍ക്കാരാണിത്. അത്തരത്തില്‍ മൂന്നാം മണ്ഡലകാലമാണിത്. എല്ലാത്തിനും ഒരു തീര്‍ത്തെഴുത്തുണ്ടാകും എന്നു തന്നെയാണ് കരുതുന്നത്. പത്ത് ബിജെപി എം.എല്‍.എ.മാര്‍ നിയമസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ഈ അവസരത്തില്‍ ചിന്തിച്ചു പോകുന്നു'. വരും കാലത്ത് മാറ്റങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം