കേരളം

സ്വര്‍ണ്ണക്കടത്ത് അന്വേഷണം അട്ടിമറിക്കാന്‍ കസ്റ്റംസുമായി ഡിജിപിയുടെ രഹസ്യ കൂടിക്കാഴ്ച ; ബിജെപിയെ സ്വാധീനിക്കാന്‍ മലബാറിലെ ജ്യോതിഷിയെ ഇടനിലക്കാരനാക്കുന്നുവെന്നും മുല്ലപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കുക എന്ന ലക്ഷ്യമിട്ട് കസ്റ്റംസ് കമ്മീഷണറുമായി ഡിജിപി ലോക്‌നാഥ് ബെഹറ കൊച്ചിയില്‍ ഒന്നര മണിക്കൂര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപി ദേശീയനേതൃത്വവുമായി അടുത്ത ബന്ധമുള്ള ഉത്തരമലബാറിലെ ഒരു ജ്യോതിഷിയെ ഉപയോഗിച്ച് കേന്ദ്ര ബിജെപി നേതൃത്വത്തെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രിയും കൂട്ടാളികളും ശ്രമം നടത്തുന്നതായും മുല്ലപ്പള്ളി ആരോപിച്ചു. 

ഡിജിപി സിപിഎമ്മുകാരുടെ ഇടനിലക്കാരനായി അധ:പതിച്ചു. അന്വേഷണം സുപ്രധാന ഘട്ടത്തിലേക്ക് കടക്കുകയും സിപിഎം ഉന്നതര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തതോടെയാണ് ഡിജിപിയെ ഉപയോഗിച്ച് മുഖ്യമന്ത്രി അപ്രതീക്ഷിത നീക്കം നടത്തിയത്. ഡിജിപി മുഖ്യമന്ത്രിയുടെ ഉപദേശിയും സഹായിയുമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. 

സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം ബിജെപി-സിപിഎം ധാരണയുടെ അടിസ്ഥാനത്തിലാണ്  മുന്നോട്ട് പോയത്. ബിജെപി ദേശീയനേതൃത്വവുമായി അടുത്ത ബന്ധമുള്ള മലബാറിലെ ഒരു ജ്യോതിഷിയെ ഉപയോഗിച്ച് കേന്ദ്ര ബിജെപി നേതൃത്വത്തെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രിയും കൂട്ടാളികളും ശ്രമം നടത്തുന്നതായി വിവരമുണ്ട്. ബിജെപി ദേശീയ നേതൃത്വം കേസ് അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും ഇടപെട്ടുകൊണ്ടിരിക്കുകയാണ്. 

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനും കസ്റ്റഡിയിലെടുക്കുന്നതിനും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കുറ്റകരമായ അനാസ്ഥ കാട്ടുന്നത് അതിന് തെളിവാണ്. ആരോപണ വിധേയര്‍ക്ക് തെളിവുകള്‍ ഓരോന്നായി നശിപ്പിക്കാനുള്ള സാവകാശം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നല്‍കുകയാണ്. സ്വര്‍ണ്ണക്കടത്ത് പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും നല്‍കിയ രഹസ്യമൊഴിയില്‍ മന്ത്രിസഭയിലെ പ്രമുഖരുടെയും സിപിഎം നേതാക്കളും അവരുടെ കുടുബാംഗങ്ങളുടെയും പേരും വെളുപ്പെടുത്തിയതായാണ് വിവരം.

പിണറായിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇരുന്നാണ് മുഖ്യമന്ത്രി രഹസ്യ നീക്കങ്ങളും കൂടിക്കാഴ്ചയും നടത്തുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്ക് എല്ലാ വിവരങ്ങളും ലഭിച്ചിട്ടും അവര്‍ മൗനം പാലിക്കുകയാണ്. ഇത് ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് കണ്ടെത്തണം. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്നും വിട്ടുനിന്ന് മുഖ്യമന്ത്രി രഹസ്യ നീക്കങ്ങള്‍ നടത്തുന്നിന് പിന്നില്‍  ദുരൂഹതയുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു