കേരളം

പാർട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടി; പോളി​ങ് ഓഫീസർക്ക് സസ്പെൻഷൻ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം; രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമുള്ള മാസ്ക് ധരിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പോളി​ങ് ഓഫീസർക്ക് സസ്പെൻഷൻ. തദ്ദേശഭരണതെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിലാണ് പാർട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ച് ഉദ്യോ​ഗസ്ഥ എത്തിയത്. കൊല്ലം മുഖത്തല സ്വദേശിയായ കെ സരസ്വതിയെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

കൊല്ലം കൊറ്റക്കര ഗ്രാമപഞ്ചായത്തിലുള്ള കുളശ്ശേരി ബൂത്തിൽ പോളിംഗ് ഓഫീസറായിരുന്നു സരസ്വതി. പാർട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ചെത്തിയത് വിവാദമായതോടെയാണ് നടപടിയെടുത്തത്. പോളിംഗ് ബൂത്തിലെ ചുമതലയുണ്ടായിട്ടും, രാഷ്ട്രീയപാർട്ടിയുടെ ചിഹ്നം ധരിച്ച് വന്നതിൽ വീഴ്ച പറ്റിയെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍റെ കണ്ടെത്തൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍