കേരളം

ഇനി 'അബാക്ക' ; 'ദയ'യുടെ കരുതലില്‍ ; നായയെ കെട്ടിവലിച്ച ആള്‍ക്കെതിരെ കടുത്ത നടപടിക്ക് പൊലീസ് ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഓടുന്ന കാറിന്റെ ഡിക്കിയില്‍ കെട്ടിവലിച്ച നായയുടെ ദൃശ്യം ഏറെ വേദനയോടെയാണ് കേരളം കണ്ടത്. കഴുത്തില്‍ പ്ലാസ്റ്റിക് ചരടുകൊണ്ട് കെട്ടി ടാറിട്ട റോഡിലൂടെ വലിച്ചിഴച്ച കൊടുംക്രൂരതയ്ക്ക് ഇരയായ പെണ്‍നായ ഇനിമുതല്‍ 'ദയ' സംഘടനയുടെ സ്‌നേഹത്തണലില്‍. 'അബാക്ക' എന്ന പേരും ദയ പ്രവര്‍ത്തകര്‍ അവള്‍ക്ക് നല്‍കി. ആദ്യ വനിതാ സ്വാതന്ത്ര്യസമര പോരാളിയാണ് അബാക്കയെന്ന് ദയയുടെ പ്രവര്‍ത്തകര്‍ പറയുന്നു.

ദയ വൈസ് പ്രസിഡന്റ് ടി ജെ കൃഷ്ണന്റെ സംരക്ഷണയിലാണ് അബാക്ക ഇപ്പോഴുള്ളത്. ദയയുടെ ഇന്റലക്ച്വല്‍ സെല്ലിലെ വിനീത മേനോനാണ് നായയ്ക്ക് 'അബാക്ക' എന്ന് പേരിട്ടത്. ശനിയാഴ്ച വിദഗ്ധ ചികിത്സയ്ക്കായി 'ദയ' പ്രവര്‍ത്തകര്‍ തൃപ്പൂണിത്തുറ ആസാദ് ജങ്ഷനിലെ ഡോ. കിഷോര്‍ ജനാര്‍ദനന്‍, ഡോ. സോണിയ സതീഷ് എന്നിവരുടെ അടുക്കലെത്തിച്ചു.

റോഡിലൂടെ വലിച്ചിഴച്ചതുമൂലം കാലിലും മുട്ടിലും മറ്റുമായി 15ലേറെ ഭാഗത്ത് ഉരഞ്ഞ പരിക്കുകളുണ്ട്. അഞ്ചുദിവസം ആന്റിബയോട്ടിക് ഇന്‍ജക്ഷനും മുറിവ് ഉണങ്ങാനുള്ള ഡ്രസ് ചെയ്യലും നിര്‍ദേശിച്ചിട്ടുണ്ട്. ആന്തരിക പരിക്കുണ്ടോ എന്നറിയാന്‍ സ്‌കാനും എക്‌സ്‌റെയും എടുത്തു. കാലുകളില്‍ ചെറിയ പരിക്കുകളേയുള്ളൂ എങ്കിലും ആന്റിബയോട്ടിക് ചികിത്സ ആരംഭിക്കുകയാണെന്നും ഡോ. കിഷോര്‍ പറഞ്ഞു.

വെള്ളിയാഴ്ചയാണ് കാറിന് പിന്നില്‍ നായയെ കെട്ടി റോഡിലൂടെ വലിച്ചിഴയ്ക്കുന്നത്. പിന്നാലെ ബൈക്കില്‍ വരികയായിരുന്ന മേയ്ക്കാട് കരിമ്പാട്ടൂര്‍ അഖില്‍ ആണ് ഇതുകണ്ടത്. അഖിലിന്റെ ഇടപെടലിനെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ ചാലാക്ക കോന്നം വീട്ടില്‍ യൂസഫ് (62) നായയെ അഴിച്ചുവിട്ടു. പ്രളയകാലത്ത് അഭയംതേടി വീട്ടിലെത്തിയ നായയെ ഉപേക്ഷിക്കാനാണ് യൂസഫ് അതിനെ കാറില്‍ കെട്ടിവലിച്ചത്.

നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി മുന്നോട്ടു പോകുമെന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക് അറിയിച്ചു. സംഭവത്തിന് ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കാന്‍ പൊലീസ് ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് എസ്.പി. നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാഹനത്തിന്റെ ഡ്രൈവര്‍ ചാലാക്ക കോന്നം വീട്ടില്‍ യൂസഫിനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നായയെ കാറില്‍ കെട്ടിവലിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ കണ്ടതിനെ തുടര്‍ന്ന് എസ്പിയുടെ നിര്‍ദേശപ്രകാരമാണ് ചെങ്ങമനാട് പോലീസ് സ്വമേധയാ കേസെടുത്തത്. മൃഗസംരക്ഷണ വകുപ്പും യൂസഫിനെതിരെ കേസെടുത്തിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത