കേരളം

ഡ‍ോ. കൽപ്പറ്റ ബാലകൃഷ്ണൻ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: അധ്യാപകനും എഴുത്തുകാരനും കേരള കലാമണ്ഡലം മുൻ സെക്രട്ടറിയുമായ ഡോ. കൽപറ്റ ബാലകൃഷ്​ണൻ അന്തരിച്ചു. 75 വയസ്സായിരുന്നു. ഒരു മാസത്തോളമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

മലയാള സാഹിത്യത്തിലെ ഗാന്ധിയൻ സ്വാധീനത്തെക്കുറിച്ചുള്ള ഗവേഷണത്തിനാണ്​ കൽപ്പറ്റ ബാലകൃഷ്ണന് ഡോക്​ടറേറ്റ് ലഭിച്ചത്​. മാർ അത്തനേഷ്യസ് കോളജ്​, തൃശൂർ ശ്രീകേരളവർമ കോളജ്, ശ്രീശങ്കരാചാര്യ സംസ്​കൃതം സർവകലാശാല തൃശൂർ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.

മേമുറി എൽ.പി സ്കൂൾ, കല്ലറ എൻ.എസ്.എസ് ഹൈസ്കൂൾ, തരിയോട് ഗവ ഹൈസ്കൂൾ, കോഴിക്കോട് ദേവഗിരി കോളജ്, പാലക്കാട് വിക്ടോറിയ, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളിലായിരുന്നു പഠനം. കേരള സർവകലാശാലയിൽ നിന്ന്​ മലയാളം എം.എ രണ്ടാം റാങ്കോടെ വിജയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത