കേരളം

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടേണ്ടതില്ല; ഉന്നതതല യോഗത്തില്‍ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകരുട എണ്ണം കൂട്ടേണ്ടതില്ലെന്ന് ഉന്നതതല യോഗത്തില്‍ തീരുമാനം. ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനമായത്. നിലവിലെ രീതിയില്‍ തീര്‍ത്ഥാടകരുടെ എണ്ണം ക്രമീകരിക്കുന്നത് തുടരും. ശബരിമലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതാണ് കൂടുതല്‍ പേരെ പ്രവേശിപ്പിക്കേണ്ട എന്ന തീരുമാനത്തിലെത്താന്‍ കാരണം. 

നിലവില്‍ സാധാരണ ദിനങ്ങളില്‍ രണ്ടായിരവും ആഴ്ചയുടെ അവസാന ദിനങ്ങളില്‍ മൂവായിരവും തീര്‍ത്ഥാടകര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. 
കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ സന്നിധാനത്ത് മാത്രം 36പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്. കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍