കേരളം

കാട്ടുപന്നിയുടെ കുത്തേറ്റ ബിജെപി സ്ഥാനാർഥി തോറ്റു; കിട്ടിത് 39 വോട്ട്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തെരഞ്ഞെടുപ്പ് ദിവസം കാട്ടുപന്നിയുടെ കുത്തേറ്റ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 39 വോട്ടുകള്‍ ലഭിച്ചു. 19ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി വാസുകുഞ്ഞിനെയായിരുന്നു കാട്ടുപന്നി ആക്രമിച്ചത്.

തെരഞ്ഞെടുപ്പ് ദിവസം ബൂത്തിലേക്ക് വരുന്നതിനിടെയാണ് വാസുകുഞ്ഞിനെ കാട്ടുപന്നി ആക്രമിച്ചത്. ചൂരമണ്ട കണ്ണോത്ത റോഡില്‍ കല്ലറയ്ക്കല്‍പടിയില്‍ വെച്ച് ബൈക്കില്‍ വരവെ രാവിലെ അഞ്ചരയോടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അലക്‌സ് തോമസാണ് ഈ വാര്‍ഡില്‍ വിജയിച്ചത്. 684 വോട്ടുകള്‍ക്കാണ് അലക്‌സ് തോമസിന്റെ വിജയം. വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച സുനില്‍ ജോര്‍ജ് 340 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്താണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ