കേരളം

പാലാ ബലാബലത്തില്‍ ജോസിന് മേല്‍ക്കൈ ; ജോസഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി തോറ്റു ; നഗരസഭയില്‍ എല്‍ഡിഎഫ് മുന്നേറ്റം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : കെ എം മാണിയുടെ തട്ടകമായ പാലയില്‍ എല്‍ഡിഎഫ് മുന്നേറ്റം. ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് മല്‍സരിച്ച തെരഞ്ഞെടുപ്പില്‍ പാല നഗരസഭയില്‍ ഫലം പ്രഖ്യാപിച്ചവയില്‍ ആറു സീറ്റ് എല്‍ഡിഎഫ് വിജയിച്ചു. ഒരു സീറ്റ് യുഡിഎഫും നേടി. 

പാല നഗരസഭ പിടിക്കാന്‍ പി ജെ ജോസഫും യുഡിഎഫും ഇടതുപക്ഷവും ജോസ് കെ മാണിയുമായി പൊരിഞ്ഞ പോരാട്ടമാണ് കാഴ്ചവെച്ചത്. നഗരസഭയിലേക്ക് ജോസഫ് വിഭാഗം ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ച കുര്യാക്കോസ് പടവന്‍ തോറ്റു. 

പുതുപ്പള്ളിയില്‍ ഇടതു സ്വതന്ത്രന്‍ വിജയിച്ചു. കോഴിക്കോട് ഒഞ്ചിയത്ത് ആര്‍എംപി സ്ഥാനാര്‍ത്ഥി തോറ്റു. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡ് എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കൊച്ചിയില്‍ നാലിടത്ത് യുഡിഎഫ് വിമതരും വിജയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി