കേരളം

ട്വന്റി 20 നിയമസഭാ തെരഞ്ഞെടുപ്പിലേക്കും?; ആത്മവിശ്വാസം നല്‍കുന്ന വിജയമെന്ന് സാബു ജേക്കബ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിളക്കത്തില്‍ നിയമസഭയിലേക്കു മത്സരിക്കുമെന്ന സൂചന നല്‍കി, കിറ്റക്‌സ് ബിസിനസ് ഗ്രൂപ്പിന്റെ പിന്തുണയുള്ള ട്വന്റി 20. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആത്മവിശ്വാസം നല്‍കുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞു.

കിഴക്കമ്പലം പഞ്ചായത്തില്‍ ചെയ്ത വന്‍തോതിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ട്വന്റി 20ക്കു തുണയായതെന്ന് സാബു പറഞ്ഞു. ഞങ്ങള്‍ എന്താണ് ചെയ്യുന്നത് എന്നു ജനങ്ങള്‍ കാണുന്നുണ്ട്. കഴിയുന്ന വിധത്തിലുള്ള എല്ലാ ക്ഷേമപദ്ധതികളും ഞങ്ങള്‍ നടപ്പാക്കുന്നുണ്ട്. ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചു നിന്നിട്ടും ജനപിന്തുണ നേടാന്‍ ഞങ്ങള്‍ക്കായി. വികസനത്തെയും സദ് ഭരണത്തെയും കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതുകൊണ്ടാണിത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ ജനവിധി- സാബു പറഞ്ഞു.

നേരത്തെ ഭരണത്തിലുള്ള കിഴക്കമ്പലം കൂടാതെ മഴുവന്നൂര്‍, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്തുകളിലും നേട്ടുണ്ടാക്കാന്‍ ഇക്കുറി ട്വന്റി 20ക്കു കഴിഞ്ഞു. മഴുവന്നൂരിലും കുന്നത്തുനാട്ടിലും കോണ്‍ഗ്രസിനെയും ഐക്കരനാട്ടില്‍ സിപിഎമ്മിനെയും തോല്‍പ്പിച്ചാണ് ട്വന്റി 20 ഭരണം പിടിച്ചത്. 

പഞ്ചായത്തു ഭരണം കൂടാതെ രണ്ടു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും പാര്‍ട്ടി ജയം നേടി. കോലഞ്ചേരി, വെങ്ങോല ഡിവിഷനുകളിലാണ് ട്വന്റി 20 നേട്ടമുണ്ടാക്കിയത്. വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ അഞ്ചു ഡിവിഷനും വാഴക്കുളത്ത് നാലു ഡിവിഷനും ട്വന്റി 20 പിടിച്ചെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ