കേരളം

ഇന്നു മുതല്‍ മുഴുവന്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി ; ക്രിസ്മസ്- പുതുവൽസരം പ്രമാണിച്ച് പ്രത്യേക സർവ്വീസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസിയുടെ എല്ലാസര്‍വീസുകളും ഇന്ന് പുനരാരംഭിക്കും. ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലകളിലും, സൂപ്പർ ഫാസ്റ്റുകൾ നാല് ജില്ലകൾ വരെയും ഓടുന്ന രീതി തുടരുമെന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് അറിയിച്ചു. 

ക്രിസ്തുമസ് പുതുവൽസര ദിനത്തോടനുബന്ധിച്ച്  പ്രത്യേക അന്തർ സംസ്ഥാന സർവ്വീസ് നടത്തും. ഡിസംബർ 21 മുതൽ ജനുവരി 4 വരെയാണ് ബസുകള്‍ ഓടുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങിൽ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമാണ് സർവ്വീസ് നടത്തുക. 

പാലക്കാട് – സേലം, മാനന്തവാടി, - കുട്ട, ഇരിട്ടി– മട്ടന്നൂര്‍, മധുര–നാഗര്‍കോവില്‍, മൈസൂര്‍, ചെറുപുഴ എന്നീ സ്ഥലങ്ങളില്‍ കൂടിയാണ് സര്‍വീസ്. അടുത്ത ആഴ്ചയോടെ പൂര്‍ണതോതില്‍ സര്‍വ്വീസ് ആരംഭിക്കാനുമെന്നാണ് കെഎസ് ആര്‍ടിസി പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്