കേരളം

ദേശീയ പതാക കുത്തനെ തൂക്കി; ഡിവൈഎഫ്‌ഐക്കെതിരെ പരാതിയുമായി യുവമോര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ദേശീയ പതാകയെ അപമാനിച്ചെന്ന് ഡിവൈഎഫ്‌ഐക്കെതിരെ പരാതിയുമായി യുവമോര്‍ച്ച. പാലക്കാട് നഗരസഭാ കാര്യാലയത്തില്‍ ദേശീയ പതാക കുത്തനെ തൂക്കിയെന്ന് ആരോപിച്ച് യുവമോര്‍ച്ച പാലക്കാട് ജില്ലാ കമ്മറ്റി ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കി.

ജയ്ശ്രീറാം ബാനര്‍ വിവാദത്തില്‍ പാലക്കാട് നഗരസഭയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തിയിരുന്നു. നഗരസഭാ കാര്യാലയത്തിന് മുകളില്‍ ദേശീയ പതാകയുടെ ഫ്‌ലക്‌സ് ഉയര്‍ത്തിയായിരുന്നു ഡിവൈഎഫ്‌ഐയുടെ മറുപടി.

അതേസമയം, പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ വിജയാഘോഷത്തിനിടെ ജയശ്രീറാം എന്നെഴുതിയ ബാനര്‍ തൂക്കിയതില്‍ അന്വേഷണം ശക്തമാക്കിയതായി ജില്ലാ പൊലിസ് മേധാവി. നഗരസഭാ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു