കേരളം

പേരോ ഫോണ്‍നമ്പറോ നല്‍കിയില്ല, വന്നതും പോയതും മെട്രോയില്‍, ഒന്നും വാങ്ങാതെ കറങ്ങിനടന്നു ; പ്രതികള്‍ക്കായി തിരച്ചില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികള്‍ മാള്‍ സെക്യൂരിറ്റിയെയും കബളിപ്പിച്ചു. പേരു വിവരമോ ഫോണ്‍ നമ്പറോ നല്‍കാതെയാണ് ഇവര്‍ മാളിനകത്ത് കടന്നത്. മറ്റൊരാളുടെ ഒപ്പമെന്ന വ്യാജേനയാണ് ഇവര്‍ മാളിനുള്ളില്‍ പ്രവേശിച്ചതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 

പ്രതികള്‍ വന്നതും തിരികെ പോയതും മെട്രോ വഴിയാണെന്നും പൊലീസ് കണ്ടെത്തി. ആലുവ മുട്ടം ഭാഗത്തേക്കാണ് ഇവര്‍ പോയത്. മെട്രോ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിസോധിച്ചാണ് ഇക്കാര്യം ഉറപ്പിച്ചത്. ഇതേത്തുടര്‍ന്ന് മുട്ടം സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും പൊലീസ് തീരുമാനിച്ചു. 

പ്രതികള്‍ക്ക് മുമ്പ് പോയ ആളുടെ ഒപ്പമുള്ളവര്‍ എന്ന വ്യാജേനയാണ് രണ്ടുപേരും അകത്തു കടന്നത്. ഇവര്‍ മാളില്‍ നിന്നും ഒന്നും വാങ്ങിയിരുന്നില്ല. വെറുതെ കറങ്ങി നടന്ന ഇവര്‍ നടിയെ കണ്ടതോടെ, നടിക്ക് അടുത്തേക്ക് ചെല്ലുകയായിരുന്നു. കൊച്ചി നഗരത്തില്‍ നിന്നാണ് ഇവര്‍ മാളിലേക്ക് എത്തിയതെന്നും പൊലീസ് സൂചിപ്പിച്ചു. 

പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. അതിനിടെ കേസില്‍ വനിത് കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ഇന്ന് നടിയുടെ വീട്ടിലെത്തി തെളിവെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ