കേരളം

പറ എടുക്കാൻ വീടുകളിൽ പോകരുത്, ആന എഴുന്നള്ളിപ്പും വേണ്ട; ആഘോഷങ്ങൾ ഒഴിവാക്കി ഉത്സവം നടത്താൻ തിരുവിതാകൂർ ദേവസ്വം ബോർഡ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഈ സീസണിൽ ഉത്സവം ചടങ്ങായി നടത്താൻ തീരുമാനം. ആഘോഷങ്ങൾ ഒഴിവാക്കും. ആഘോഷങ്ങളില്ലാതെ ആചാരപരമായ ചടങ്ങുകൾ മാത്രം നടത്താൻ ബോർഡ് ഉത്തരവിറക്കി. 

കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പറ എടുക്കാൻ വീടുകളിൽ പോകില്ല. ആന എഴുന്നള്ളിപ്പ് ഒഴിവാക്കാനും ദേവസ്വം ബോർഡ് നിർദ്ദേശം നൽയിട്ടുണ്ട്. 

നിലവിൽ, ക്ഷേത്രക്കുളത്തിലും ശ്രീകോവിലിലും കൗണ്ടറുകളിലും അടക്കം ഭക്തർക്ക് നിയന്ത്രണമുണ്ട്. മാസ്ക്, സാമൂഹ്യ അകലം, ദർശനത്തിനെത്തുന്നവരുടെ പേര് രേഖപ്പെടുത്തൽ ഇവ നിർബന്ധമാണ്. 10 വയസിന് താഴെയുള്ളവരെയും 65 വയസിന് മുകളിലുള്ളവരെയും പ്രവേശിപ്പിക്കില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു