കേരളം

സമ്മാനമടിച്ച ലോട്ടറിയുടെ വ്യാജന്‍ നല്‍കി, ലോട്ടറിവിൽപ്പനക്കാരനായ വയോധികന്റെ പണം തട്ടി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം; ലോട്ടറി വിൽപ്പനക്കാരനായ വയോധികനെ വ്യാജ ലോട്ടറി നൽകി പണം തട്ടിയതായി പരാതി. സമ്മാനമടിച്ച അയ്യായിരം രൂപയാണ് തട്ടിയെടുത്തത്. കൊല്ലം അഞ്ചലിലാണ്  സംഭവമുണ്ടായത്. 

തമിഴ്നാട് സ്വദേശിയായ മുഹമ്മദ് സാഹിബിന്റെ വ്യാജലോട്ടറിയുമായി വന്നയാൾ തട്ടിയെടുത്തത്. വിന്‍വിന്‍ ഭാഗ്യക്കുറിയുടെ 5000 രൂപ സമ്മാനമടിച്ച ടിക്കറ്റിന്‍റെ വ്യാജനുമായി വന്നാണ് അജ്ഞാതനായ തട്ടിപ്പുകാരന്‍ മുഹമ്മദ് സാഹിബിനെ കബളിപ്പിച്ചത്. 40 രൂപ വിലയുളള 88 ടിക്കറ്റും 1480 രൂപയും വ്യാജലോട്ടറി കാട്ടി തട്ടിപ്പുകാരന്‍ കൊണ്ടുപോയി. അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കിയ മുഹമ്മദ് സാഹിബ് തട്ടിപ്പുകാരനെ പൊലീസ് കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര