കേരളം

മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയില്‍ എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ  പ്രതി ചേര്‍ക്കാന്‍ ഉത്തരവ്. വെള്ളാപ്പള്ളിക്ക് പുറമെ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയും വെള്ളാപ്പള്ളിയുടെ സഹായി അശോകനെതിരെയും കേസെടുക്കാനും ആലപ്പുഴ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചു. വെള്ളാപ്പള്ളി, തുഷാര്‍, അശോകന്‍ എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷിക്കാന്‍ മാരാരിക്കുളം പൊലീസിനോടാണ് കോടതി ആവശ്യപ്പെട്ടത്.  

മഹേശന്റെ ഭാര്യ ഉഷാദേവിയുടെ ഹര്‍ജിയിലാണ് കോടതി നടപടി. പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം, ക്രിമിനല്‍ ഗൂഢാലോചന എന്നി കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിടാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉഷാദേവി കോടതിയെ സമീപിച്ചത്. ജൂണ്‍ 20ന് കളിച്ചുകുളങ്ങര ഓഫീസിലാണ് കെ കെ മഹേശനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കുടുംബാംഗങ്ങള്‍ ആക്ഷേപം ഉന്നയിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍്ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണവും കാര്യക്ഷമമല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് മഹേശന്റെ ഭാര്യ കോടതിയെ സമീപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി