കേരളം

സംസ്ഥാനത്ത് ബാറുകള്‍ നാളെ മുതല്‍; ബെവ്‌കോ ഔട്ട് ലെറ്റുകള്‍ രാത്രി 9വരെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ ഉത്തരവ്. ബാറിന് പുറമെ കള്ള് ഷാപ്പുകളും തുറക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനം രാത്രി 9 മണിവരെയായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കും

ശനിയാഴ്ചയാണ് എക്‌സൈസ് വകുപ്പ് ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്. കോവിഡ് പശ്ചാത്തലത്തില്‍ കടുത്തനിയന്ത്രണത്തോടെയാകും ബാറുകള്‍ പ്രവര്‍ത്തിക്കക. 

ബാറുകളില്‍ മദ്യം പാഴ്‌സല്‍ വില്‍പ്പന ഇനി മുതല്‍ ഉണ്ടാകില്ല.വില്‍പ്പന ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി മാത്രമാക്കും. കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനശാലകളിലും പാഴ്‌സല്‍ വില്‍പ്പന തുടരും.

ലോക്ഡൗണ്‍ ആരംഭിച്ചപ്പോഴാണ് ബാറുകള്‍ പൂട്ടിയത്. കൗണ്ടറുകളിലൂടെയുള്ള വില്‍പ്പന മാത്രമാണ് ഇപ്പോഴുള്ളത്. ബാറുകള്‍ തുറന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ