കേരളം

രാജ്ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പന്തംകൊളുത്തി പ്രകടനം; സംഘര്‍ഷം, ജലപീരങ്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. രാജ്ഭവനിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. രാജ്ഭവനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് നിയമം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ഗവര്‍ണറുടെ നടപടി തെറ്റാണെന്ന് കെ മുരളധീരന്‍ എംപി പ്രതികരിച്ചു. ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ എപി രാഷ്ട്രപതിക്ക് കത്തയച്ചു.

ഗവര്‍ണറുടെ നടപടി ഗുരുതര സാഹചര്യമുണ്ടാക്കിയെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പ്രതികരിച്ചു. തീരുമാനത്തില്‍ രാഷ്ട്രീയമുണ്ടെങ്കില്‍ രാഷ്ട്രീയമായി നേരിടും. അസാധാരണമായ സാഹചര്യമാണ് ഗവര്‍ണര്‍ സൃഷ്ടിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ നിയമസഭ സമ്മേളന ചേരാനുള്ള ക്യാബിനറ്റിന്റെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിക്കളഞ്ഞിട്ടില്ല. ഏത് സാചര്യത്തിലാണെങ്കിലും നിയമസഭാ സമ്മേളനത്തിന് അനുവാദം കൊടുക്കേണ്ടത് അദ്ദേഹത്തിന്റെ കടമാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇവിടെ ഗുരുതരമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്-അദ്ദേഹം പറഞ്ഞു.

നിയമസഭ ചേരാനുള്ള അനുവാദത്തിന് വേണ്ടി രണ്ടാമത്തെ തവണ നല്‍കിയ ശുപാര്‍ശയാണ് സ്പീക്കര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തള്ളിയത്. കഴിഞ്ഞദിവസം നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ശുപാര്‍ശ തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ വിശദീകരണം ഉള്‍പ്പെടെ പുതിയ ശുപാര്‍ശ നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ