കേരളം

നിയമസഭ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി ?; വോട്ടിങ്ങിന് പുത്തന്‍തലമുറ എം 3 യന്ത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ അവസാനവും മെയ് രണ്ടാം വാരത്തിനും ഇടയിലായിരുന്നും തെരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍ തീയതി സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. 

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരുമായി ചര്‍ച്ച നടത്തും. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് വിലയിരുത്താന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും അടുത്തയാഴ്ച സംസ്ഥാനത്തെത്തും. 

കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട സുരക്ഷാ മാര്‍ഗങ്ങളെക്കുറിച്ചും ക്രിമീകരണങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഇതിനോടകം ധാരണയായതായാണ് റിപ്പോര്‍ട്ട്. 

വോട്ടെടുപ്പിനായി പുത്തന്‍തലമുറ എം 3 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലേതിനെക്കാള്‍ വീതി കുറഞ്ഞതും നീളം കൂടിയതുമാണിത്. പ്രവര്‍ത്തനരീതിയില്‍ മാറ്റമില്ല. നിലവിലെ വോട്ടിങ് യന്ത്രത്തില്‍ പരമാവധി നാല് ബാലറ്റിങ് യൂണിറ്റുകളാണ് ഘടിപ്പിക്കാനാകുക. എം3 യില്‍ 24 ബാലറ്റിങ് യൂണിറ്റുകള്‍ ബന്ധിപ്പിക്കാം.
വോട്ടെടുപ്പിനിടെ തകരാര്‍ സംഭവിക്കാനുള്ള സാധ്യത തീരെക്കുറവുള്ള ഇവ തെലങ്കാന, മഹാരാഷ്ട്ര, ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചിരുന്നു. 

ഒരു ലക്ഷം വോട്ടിങ് യന്ത്രങ്ങള്‍ സംസ്ഥാനത്ത് എത്തി. ഇവയുടെ പരിശോധന 26 മുതല്‍ തുടങ്ങും. ഭെല്ലിലെ എന്‍ജിനിയര്‍മാരും സാങ്കേതികവിദഗ്ധരുമാണ് നേതൃത്വം നല്‍കുന്നത്. ഒരുശതമാനത്തില്‍ താഴെയാണ് ഇവയുടെ തകരാര്‍ സാധ്യത. അനധികൃതമായി തുറക്കാന്‍ ശ്രമിച്ചാല്‍ പ്രവര്‍ത്തനരഹിതമാകും. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ യന്ത്രത്തെ ഓണ്‍ലൈനിലൂടെ പരിശോധിക്കാനാകും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു