കേരളം

'എന്റെ ഇഷ്ടപ്പെട്ട നഗരം, തലസ്ഥാന നഗരിയെ കൂടുതല്‍ മനോഹരമാക്കുക'; ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ച് മോഹന്‍ലാല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കുറഞ്ഞ പ്രായത്തില്‍ മേയറായി ചുമതലേയല്‍ക്കാന്‍ പോകുന്ന ആര്യാ രാജേന്ദ്രന് അഭിനന്ദന പ്രവാഹം. തലസ്ഥാന നഗരിയുടെ മേയറായി ചുമതലയേല്‍ക്കാന്‍ പോകുന്ന ആര്യാ രാജേന്ദ്രനെ ഫോണില്‍ വിളിച്ച് നടന്‍ മോഹന്‍ലാല്‍ അഭിനന്ദിച്ചു. 

ആര്യാ രാജേന്ദ്രന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട മുടവന്‍മുഗളിലാണ് മോഹന്‍ലാല്‍ താമസിച്ചിരുന്നത്.അതുകൊണ്ട് തന്നെ ഈ അഭിനന്ദനത്തില്‍ ഇരട്ടി മധുരമാണ് ആര്യാ രാജേന്ദ്രന്‍ കാണുന്നത്. 'എന്റെ ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരം.  തിരുവനന്തപുരത്തെ കൂടുതല്‍ മനോഹരമാക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുക. എല്ലാവിധ പിന്തുണയും'- ഇതായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍. നഗരത്തെ മെച്ചപ്പെടുത്താന്‍ തനിക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്ന് ആര്യാ രാജേന്ദ്രന്‍ മോഹന്‍ലാലിന് ഉറപ്പുനല്‍കി.

തിങ്കളാഴ്ചയാണ് ആര്യാ രാജേന്ദ്രന്‍ മേയറായി ചുമതലയേല്‍ക്കുക. പ്രതിപക്ഷ വ്യത്യാസമില്ലാതെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ് ആര്യയ്ക്ക്. 21 വയസില്‍ മേയറാകുന്ന ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ് തലസ്ഥാനത്തെ നഗരവാസികള്‍. മേയറായാലും പഠനവുമായി മുന്നോട്ടുപോകുമെന്നും പക്വതയും പ്രവര്‍ത്തന പരിചയവുമായാണ് പ്രായത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും ആര്യ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ