കേരളം

തടിച്ചുകൂടിയത് ആയിരങ്ങൾ; തിരുവനന്തപുരത്ത് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഡിജെ പാർട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ക്രിസ്മസിനോട് അനുബന്ധിച്ച് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഡിജെ പാർട്ടി. തിരുവനന്തപുരം പൊഴിക്കരയിലാണ് പാർട്ടി സംഘടിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. 

'ഫ്രീക്സ്' എന്ന പേരിലുള്ള യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊഴിയൂര്‍ ബീച്ചിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡിജെ പാർട്ടിക്ക് അനുമതി വാങ്ങിയിരുന്നില്ല. 

സംഭവത്തില്‍ കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഘാടകര്‍ക്കെതിരേ തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. രാവിലേയും രാത്രിയുമായി 13 മണിക്കൂറോളം നീണ്ടുനിന്ന പരിപാടിയാണ് സംഘടിപ്പിച്ചത്. ബീച്ചില്‍ തുറന്ന സ്ഥലത്ത് സംഘടിപ്പിച്ച പരിപാടി ആയിരുന്നിട്ടും പൊലീസ് ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നില്ല. 

പാര്‍ട്ടി അവസാനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് വിവിധ ഭാഗങ്ങളില്‍നിന്ന് പരാതി ഉയര്‍ന്നതോടെയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ലഹരി വസ്തുക്കള്‍ പാര്‍ട്ടിയില്‍ വിതരണം ചെയ്തിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍