കേരളം

തർക്കം തീർക്കാൻ പ്രധാനമന്ത്രി; ഇന്ന് ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി ചർച്ച

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഡല്‍ഹി ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് ഉള്‍പ്പെടെയുള്ളവരാണ് കൂടിക്കാഴ്ച നടത്തുന്നത്. മിസോറം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയും ചര്‍ച്ചയില്‍ പങ്കെടുക്കും. ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കപരിഹാരത്തിനായാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ.

ഉച്ചക്ക് 12 മണിക്കാണ് പ്രധാനമന്ത്രി കൂടിക്കാഴ്ചക്കായി സമയം അനുവദിച്ചിരിക്കുന്നത്. പള്ളി തര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. നാളെ യാക്കോബായ സഭ പ്രതിനിധികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

മറ്റ് ക്രൈസ്തവസഭകളുമായി ചർച്ചനടത്താനും മോദി തീരുമാനിച്ചിട്ടുണ്ട്. ജനുവരിയിലാണ് മറ്റു ക്രൈസ്തവ സഭകളുമായി ചര്‍ച്ച നടത്തുക. സഭാ നേതൃത്വം പ്രധാനമന്ത്രിക്ക് അയച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ നരേന്ദ്രമോദി തയ്യാറായതെന്നാണ് ശ്രീധരൻപിള്ള വ്യക്തമാക്കിയിരുന്നു

നിലവില്‍ ഇരുവരുടെയും പ്രശ്‌നം പരിഹിക്കുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ മൗനം പാലിക്കുകയാണെന്ന് സഭാ നേതൃത്വം പറഞ്ഞതായി ശ്രീധരന്‍ പിള്ള പറഞ്ഞു. അതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ സഭാ നേതൃത്വങ്ങള്‍ തീരുമാനിച്ചത്. ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന ഫണ്ട് സംസ്ഥാനം തുല്യമായി വീതിച്ചുനല്‍കുന്നില്ല എന്നത് അടക്കമുള്ള പരാതികളാണ് ഇവര്‍ ഉന്നയിച്ചതെന്നും ഗവര്‍ണര്‍ എന്ന നിലയില്‍ രാഷ്ട്രീയ കാര്യങ്ങളിലേക്ക് കൂടുതലായി കടക്കാന്‍ സാധിക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍