കേരളം

31ന് പ്രത്യേക നിയമസഭാ സമ്മേളനം; ഗവര്‍ണറുടെ അനുമതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ഈ മാസം 31ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ ഗവര്‍ണറുടെ അനുമതി. സഭ ചേരാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനാണ് സഭ ചേരുന്നത്.

നേരത്തെ ഡിസംബര്‍ 23ന് സമ്മേളനം ചേരാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്‌തെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയില്ല. ഇതു വലിയ രാഷ്ട്രീയവിവാദത്തിന് തിരി കൊളുത്തി.  31ന് വീണ്ടും സഭ ചേരാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. ശുപാര്‍ശ നല്‍കിയതിനു പിന്നാലെ മന്ത്രിമാരുടെ സംഘം ഗവര്‍ണറെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. സമ്മേളനം ചേരുന്നത് എന്തിനാണെന്ന് വിശദമായി അറിയിക്കാത്തതിലാണ് വിഷമമെന്ന് ഗവര്‍ണര്‍ മന്ത്രിമാരായ വി എസ് സുനില്‍ കുമാര്‍, എ കെ ബാലന്‍ എന്നിവരോട് പറഞ്ഞു.

സഭ ചേരേണ്ടതിന്റെ അടിയന്തിര സാഹചര്യം വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഗവര്‍ണറെ വിശ്വാസത്തിലെടുത്താണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ഇതിലൂടെ മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരും സ്പീക്കറും നടത്തിയ കൂടിക്കാഴ്ചയോടെയാണ് ഗവര്‍ണര്‍ അയഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി