കേരളം

''ഈ ചൂണ്ടുവിരല്‍ പിണറായി പൊലീസിന് നേരെയാണ്''

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒഴിപ്പിക്കല്‍ നടപടിക്കിടെ തീകൊളുത്തിയ ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവു വന്നിരുന്നെന്നും ഇത് മുന്‍കൂട്ടി അറിഞ്ഞാണ് പൊലീസ് ഒഴിപ്പിക്കാനായി എത്തിയതെന്നും ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

''ഈ ചൂണ്ടുവിരല്‍ പിണറായി പൊലീസിന് നേരെയാണ്.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഒഴിപ്പിക്കല്‍ നടപടി സ്‌റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിഞ്ഞാണ് പൊലീസ് ഒഴിപ്പിക്കാനായി എത്തിയതെന്നാണ് മക്കള്‍ പറയുന്നത്.
മേല്‍ക്കോടതി നടപടിക്ക് വേണ്ടി കാത്ത് നില്‍ക്കാതെയാണ് 
മൂന്ന് സെന്റില്‍ നിന്ന് ഈ കുടുംബത്തെ ഒഴിപ്പിക്കാന്‍ പോലീസ് വ്യഗ്രത കാട്ടിയത്.'' - ചെന്നിത്തല പോസ്റ്റില്‍ പറയുന്നു.

മയക്കുമരുന്ന് കേസില്‍ റെയ്ഡ് നടക്കുമ്പോള്‍ പ്രതിയായ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് ഓടിയെത്തിയ ബാലാവകാശകമ്മീഷന്‍ എന്ത് കൊണ്ട് ഈ കുട്ടികളെ മറന്നു?
അഗതികളായ 20 പേര്‍ക്കെങ്കിലും ആഹാരം നല്‍കിയ ശേഷമാണ് രാജന്‍ ജോലി ആരംഭിച്ചിരുന്നത്. തകരയുടേയും പ്ലാസ്റ്റിക് ഷീറ്റിന്റെയും മേല്‍ക്കൂരയ്ക്ക് താഴെ കഴിഞ്ഞിരുന്ന  മരപ്പണിക്കാരനായ രാജന്‍ സഹജീവികളോട്  കാട്ടിയ സഹാനുഭൂതി ഒരിക്കലും തിരികെ കിട്ടിയില്ല.

രാജനും അമ്പിളിയും മാത്രമല്ല ഇവിടെ വെന്തുമരിക്കുന്നത്, നീതിയും മനുഷ്യത്വവും കൂടിയാണ്. ഈ ദൃശ്യങ്ങള്‍ കാണുന്ന ആരുടേയും ഉള്ളുപൊള്ളുകയാണ്.  രാഹുലിനും രഞ്ജിത്തിനും നീതി വേണം. കേരളം ഒറ്റക്കെട്ടായി ഈ കുഞ്ഞുങ്ങളോടൊപ്പമുണ്ട്.
കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. 

രഞ്ജിത്തിന്റെ ചൂണ്ടുവിരല്‍ ഇപ്പോഴും പൊലീസിന് നേരെ  നീണ്ടുനില്‍ക്കുകയാണെന്ന് പോസ്റ്റില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍