കേരളം

റാന്നിയില്‍ ബിജെപി പിന്തുണയോടെ ഇടതു ഭരണം, പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിന് 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: റാന്നി ഗ്രാമ പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ ഇടതു ഭരണം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. കേരള കോണ്‍ഗ്രസ് എമ്മിന്റെ ശോഭ ചാര്‍ളിയാണ് പ്രസിഡന്റ്. 

പഞ്ചായത്തില്‍ ഇടതു മുന്നണിക്കും യുഡിഎഫിനും അഞ്ച് വീതം സീറ്റുകളും ബിജെപിക്ക് രണ്ട് സീറ്റുമാണുള്ളത്. ഒരു സ്വതന്ത്രനും ജയം നേടി. സ്വതന്ത്രന്റെ പിന്തുണയോടെ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കരുതിയിരിക്കെയാണ് അവസന നിമിഷത്തെ അട്ടിമറി. ബിജെപിയുടെ രണ്ട് വോട്ട് ഉള്‍പ്പെടെ ഏഴ് വോട്ടാണ് ശോഭ ചാര്‍ളിക്കു ലഭിച്ചത്. 

എല്‍ഡിഎഫില്‍ സിപിഎമ്മിന് നാലും കേരള കോണ്‍ഗ്രസി(എം)ന് ഒരു സീറ്റുമാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി