കേരളം

കുടിശ്ശിക അടയ്ക്കാനുള്ള കാലാവധി നാളെ അവസാനിക്കും; ഫ്യൂസ് ഊരുമെന്ന് വൈദ്യുതി ബോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് ഉപയോക്താക്കളില്‍ നിന്ന് 700 കോടിയോളം രൂപയുടെ കുടിശിക പിരിഞ്ഞു കിട്ടാനുണ്ടെന്ന് കെഎസ്ഇബി.നാളെ വരെ കുടിശ്ശിക അടച്ചു തീര്‍ക്കാത്തവരുടെ  ഫ്യൂസ് ഊരുന്നതിന് നോട്ടിസ് നല്‍കുമെന്നും വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞു.

ഇതില്‍ ഭൂരിപക്ഷവും വ്യവസായ,വാണിജ്യ ഉപയോക്താക്കളാണ്. അവര്‍ക്ക് കുടിശിക നാലോ അഞ്ചോ ഗഡുക്കളായി അടയ്ക്കാന്‍ സാവകാശം നല്‍കാന്‍ ബോര്‍ഡ് തയ്യാറാണ്. അങ്ങനെ സാവകാശം വാങ്ങിയവരുടെ ഫ്യൂസ് ഊരില്ലെന്നും എന്‍ എസ് പിള്ള അറിയിച്ചു. 

പുറത്തു നിന്നു വൈദ്യുതി വാങ്ങുന്നതിനു പണം വേണമെന്നതിനാല്‍ കുടിശിക പിരിക്കാതെ നിവൃത്തിയില്ല. സംസ്ഥാനത്ത് 5 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്ത്  250 മെഗാവാട്ട് ലാഭിക്കാനാണു ബോര്‍ഡ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതില്‍ 9 വാട്‌സിന്റെ ഒരു കോടി എല്‍ഇഡി ബള്‍ബാണ് ഇപ്പോള്‍ നല്‍കുന്നത്. 65 രൂപ വിലയുള്ള ഇതിനു മൂന്നു വര്‍ഷത്തെ വാറന്റിയുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍