കേരളം

രാത്രി 10നുള്ളില്‍ ആഘോഷങ്ങള്‍ അവസാനിപ്പിക്കണം, ആള്‍ക്കൂട്ടം പാടില്ല; പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം, ലംഘിച്ചാല്‍ കര്‍ശന നടപടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്. വ്യാഴാഴ്ച രാത്രി 10 മണിക്കുള്ളില്‍ ആഘോഷങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. ആഘോഷങ്ങളില്‍ മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധമാണ്. 

പൊതുസ്ഥലത്ത് കൂട്ടായ്മകള്‍ പാടില്ല. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ പാടുള്ളു.   പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ല.  ഡിസംബര്‍ 31 -ന്  രാത്രി പത്തു മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. അതതു ജില്ലകളിലെ പൊലീസ് മേധാവിമാരും കലക്ടര്‍മാരും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതായി ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി