കേരളം

പ്രമേയത്തെ അനുകൂലിച്ചിട്ടില്ല, വേര്‍തിരിച്ച് ചോദിക്കാത്ത സ്പീക്കറുടെ നടപടി കീഴ്‌വഴക്ക ലംഘനമെന്ന് രാജഗോപാല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തെ അനുകൂലിച്ച സംഭവത്തില്‍ മലക്കം മറിഞ്ഞ് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. പ്രമേയത്തെ താന്‍ അനുകൂലിച്ചിട്ടില്ല. കാര്‍ഷിക നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ത്തിരുന്നു. നിയമസഭയില്‍ പറഞ്ഞതാണ് തന്റെ നിലപാടെന്നും ഒ രാജഗോപാല്‍ പറഞ്ഞു. 

സ്പീക്കര്‍ക്കെതിരെയും രാജഗോപാല്‍ വിമര്‍ശനം ഉന്നയിച്ചു. പ്രമേയത്തെ അനുകൂലിക്കുന്നവര്‍ എതിര്‍ക്കുന്നവര്‍ എന്ന് വേറിട്ട് ചോദിച്ചില്ല. ഒറ്റ ചോദ്യത്തില്‍ സ്പീക്കര്‍ അവസാനിപ്പിച്ചത് കീഴ്‌വഴക്ക ലംഘനമാണെന്നും രാജഗോപാല്‍ പറഞ്ഞു. 

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ താന്‍ എതിര്‍ക്കുന്നില്ല. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാണ്. നിയമങ്ങള്‍ കോണ്‍ഗ്രസ് പ്രകടനപത്രികയിലും സിപിഎം പ്രമേയത്തിലും പറഞ്ഞവയാണ് എന്നും രാജഗോപാല്‍ വ്യക്തമാക്കി.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി