കേരളം

പൊലീസില്‍ അഴിച്ചുപണി; എസ് ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി; ബി സന്ധ്യ ഫയര്‍ഫോഴ്‌സിന്റെ തലപ്പത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. എസ് ശ്രീജിത്തിനെ പുതിയ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. ബി സന്ധ്യയാണ് ഫയര്‍ഫോഴ്‌സ് മേധാവി. സുധേഷ് കുമാറാണ് പുതിയ വിജിലന്‍സ് മേധാവി. സ്പര്‍ജന്‍ കുമാര്‍ ക്രൈംബ്രാഞ്ച് ഐജിയാകും. 

വിജയ് സാഖറയെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാക്കി. എഡിജിപി അനില്‍കാന്തിനെ റോഡ് സുരക്ഷാ കമ്മീഷണറായി നിയമിച്ചു. യോഗേഷ് ഗുപ്തയാണ് പുതിയ ബെവ്‌കോ എംഡി. ഷെയ്ക് ദര്‍വേഷ് സാഹേബിന് കേരള പൊലീസ് അക്കാദമി ഡയറക്ടര്‍ എഡിജിപി ട്രെയിനിങ് ചുമതല. 

കമ്മീഷണര്‍മാര്‍ക്കും മാറ്റമുണ്ട്. സിഎച്ച് നാഗരാജുവാണ് പുതിയ കൊച്ചി കമ്മീഷണര്‍. ആര്‍ ഇളങ്കോ കണ്ണൂര്‍ കമ്മീഷണറുമാകും. എ അക്ബറിനെ തൃശൂര്‍ റേഞ്ച് ഡിഐജിയായി നിയമിച്ചു. 

കെബി രവിയാണ് പുതിയ കൊല്ലം എസ്പി. രാജീവ് പിബി പത്തനംതിട്ട എസ്പി, സുജിത് ദാസ് പാലക്കാട് എസ്പി. കണ്ണൂര്‍ എസ്പിയായിരുന്ന യതീഷ് ചന്ദ്രയെ മാറ്റി. യതീഷ് ചന്ദ്രയ്ക്ക് കെഎപി 4ന്റെ ചുമതല നല്‍കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം