കേരളം

വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് കൃഷി; 57 തൈകളുമായി യുവ എൻജിനീയറെ കൈയോടെ പൊക്കി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

നിലമ്പൂര്‍: വീടിന്റെ ടെറസിന് മുകളില്‍ കഞ്ചാവ് കൃഷി നടത്തിയ സിവിൽ എൻജിനീയറായ യുവാവ് അറസ്റ്റിൽ. ഉപ്പടയിലെ ഇയ്യക്കാടന്‍ അരുണ്‍കുമാര്‍ (30) ആണ് അറസ്റ്റിലായത്. പോത്തുകല്‍ എസ്ഐ കെ അബ്ബാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.  

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്ഐയും സംഘവും ഇയാളുടെ വീടിന്റെ ടെറസിന് മുകളില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് പാത്രത്തില്‍ പാകി മുളപ്പിച്ച നടാന്‍ പാകത്തിലുള്ള 55 തൈകളും സമീപത്തായി പച്ചക്കറി കൃഷി നടത്തുന്നതിനിടയില്‍ കൃഷി ചെയ്ത രണ്ട് തൈകളുമടക്കം 57 തൈകളാണ് സംഘം പിടിച്ചെടുത്തത്.

സിവില്‍ എന്‍ജിനീയറായ അരുണ്‍കുമാര്‍ തൃശൂരില്‍ ഡയറി ഫാം നടത്തി വരികയാണ്. ഇതിനിടെയിലാണ് വീടിന്റെ ടെറസിന് മുകളില്‍ കഞ്ചാവ് കൃഷി നടത്തിയത്. അരുണ്‍കുമാറിനെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവ് തൈകളും കോടതിയില്‍ ഹാജരാക്കും. തൈകളുടെ സാമ്പിള്‍ ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി