കേരളം

അക്രമം ഉണ്ടാക്കിയത് എസ്ഡിപിഐ; അതുപറയുമ്പോള്‍ പ്രതിപക്ഷം ചൂടാവുന്നത് എന്തിന്?; സമരവും അക്രമവും രണ്ടെന്ന്  മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിയ്‌ക്കെതിരായ പ്രക്ഷോഭങ്ങളില്‍ അക്രമം അഴിച്ചുവിടുന്നത് എസ്ഡിപിഐയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രക്ഷോഭത്തിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ആരെയും അനുവദിക്കില്ല. പ്രതിഷേധവും സംഘര്‍ഷവും രണ്ടും രണ്ടാണ്. സമരത്തെ നിരുത്സാഹപ്പെടുത്തുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേരെ കണ്ണടച്ച് നില്‍ക്കാന്‍ പൊലീസിന് കഴിയില്ലെന്നും പിണറായി വ്യക്തമാക്കി. ചോദ്യോത്തര വേളയില്‍ സംസാരിക്കുകയാരിരുന്നു പിണറായി.

സംസ്ഥാനത്ത് വിവിധ മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നിട്ടുണ്ട്. അതെല്ലാം തികച്ചും സമാധാനപരമായി ആയിരുന്നു. എന്നാല്‍ എസ്ഡിപിഐ എന്ന സംഘടന ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. തീവ്രവാദസംഘങ്ങള്‍ സമരം വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. എസ്ഡിപിഐക്കെതിരെയും തീവ്രവാദസംഘങ്ങള്‍ക്കെതിരെയും കേസെടുക്കുന്നതില്‍ എന്തിനാണ് പ്രതിപക്ഷം വിറളി പിടിക്കുന്നത്. അവര്‍ എല്ലായിടത്തും ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിലപാടാണ് എടുക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമാനുസൃതമായി സമരം ചെയ്തവര്‍ക്കെതിരെ കേസെടത്തിട്ടില്ല. ജാമ്യമില്ലാ വുകുപ്പ് പ്രകാരം കേസ് എടുത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എസ്ഡിപിഐ പിന്തുണ പ്രതിപക്ഷത്തിന് വേണ്ടെന്നും അവരുമായി സഖ്യമുണ്ടാക്കിയവര്‍ ആരാണെന്നും പൊതുജനത്തിന് അറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു