കേരളം

ആര്‍ടി ഓഫീസില്‍ ബസുടമകള്‍ തമ്മിലടിച്ചു; വിരല്‍ കടിച്ചെടുത്തു, പൊലീസില്‍ പരാതി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ആര്‍ടി ഓഫീസില്‍ ബസുടമകള്‍ തമ്മിലടിച്ചു. സംഘര്‍ഷത്തില്‍ ഒരാളുടെ വിരല്‍ കടിച്ചെടുത്തു. സ്വകാര്യ ബസുകളുടെ സമയക്രമം പുനര്‍നിര്‍ണയിക്കുന്നതിനായി ആര്‍ടി  ഓഫിസില്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയ്ക്ക് ശേഷമാണ് സംഭവം.

എസ്ആര്‍ ബസുടമ വര്‍ക്കല മേല്‍വെട്ടൂര്‍ കൊച്ചുവിള വീട്ടില്‍ രതീഷിന്റെ(45) വിരലാണ് പകുതിയോളം നഷ്ടമായത്. രതീഷിനെ ചിറയിന്‍കീഴ് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിരലിന്റെ മുറിഞ്ഞുപോയ ഭാഗം കണ്ടെത്താനായില്ലെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു.

കടക്കാവൂര്‍- വര്‍ക്കല- മടത്തറ റൂട്ടിലോടുന്ന ബസുകളുടെ സമയക്രമം സംബന്ധിച്ച് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആര്‍ടിഒ ബസുടമകളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ബസുടമകള്‍ തമ്മിലടിച്ചത്.കടക്കാവൂര്‍- മടത്തറ റൂട്ടിലോടുന്ന മറ്റൊരു ബസിന്റെ ഉടമയും ജീവനക്കാരുമാണ് ആക്രമിച്ചതെന്ന് രതീഷിനൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. ഓഫിസിനുള്ളില്‍ സംഘര്‍ഷം നടത്തിയതായി കാട്ടി പൊലീസില്‍ പരാതി നല്‍കിയതായി ആര്‍ടിഒ ജി സാജന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ