കേരളം

ഇനി രോഗവിവരങ്ങള്‍ പറഞ്ഞ് ബുദ്ധിമുട്ടേണ്ട!; സര്‍ക്കാര്‍ ആശുപത്രികളെ ബന്ധിപ്പിച്ച് ഡേറ്റാ ബേസ് വരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗി ഭാവിയില്‍ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയെ സമീപിച്ചാല്‍ ചികിത്സാവിവരങ്ങള്‍ കംപ്യൂട്ടറില്‍ ലഭ്യമാകുന്ന സംവിധാനം ഒരുങ്ങുന്നു. രോഗിയുടെ വിവരങ്ങളും ചികിത്സാ പ്രോട്ടോകോളും ലഭ്യമാകുന്ന തരത്തില്‍ വിവരങ്ങള്‍ ഡേറ്റാബേസില്‍ അപ്‌ലോഡ് ചെയ്തു സൂക്ഷിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബത്തേരിയില്‍ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച പശ്ചാത്തലത്തില്‍ അടിയന്തര ചികിത്സയ്ക്കു സര്‍ക്കാര്‍ ആശുപത്രികളെ സജ്ജമാക്കണമെന്നാവശ്യപ്പെട്ട് കുളത്തൂര്‍ ജയ്‌സിങ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സി ഡി ദിലീപിന്റെ സത്യവാങ്മൂലം. 

പാമ്പുകടി സംഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും പരിശീലനം നല്‍കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ജില്ലാതല ആശുപത്രികളിലെല്ലാം പീഡിയാട്രിക് വെന്റിലേറ്റര്‍ സൗകര്യവും പീഡിയാട്രിക് ഐസിയുവും സ്ഥാപിക്കാന്‍ ഉദ്ദേശ്യമുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍