കേരളം

ട്രാൻസ്പോർട്ട് ബസിൽ പീഡനശ്രമം ; കണ്ടക്ടർക്കെതിരെ യുവതിയുടെ പരാതി, കേസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കണ്ടക്ടർക്കെതിരെ യാത്രക്കാരി പരാതി നല്‍കി. തിരുവനന്തപുരം-നാഗർകോവിൽ ബസിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. യാത്രക്കാരിയുടെ പരാതിയെ തുടർന്ന് ബസ് പാറശ്ശാലയിൽ പൊലീസ് പിടിച്ചിട്ടു.  

തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലേക്ക് പോകുകയായിരുന്നു ബസ്. തിരുവനന്തപുരത്ത് നിന്ന് കയറിയ യാത്രക്കാരിയോട് കണ്ടക്ടർ മോശമായി പെരുമാറുകയായിരുന്നു എന്നാണ് പരാതി. ബസ് പാറശ്ശാലയിൽ എത്തിയപ്പോള്‍ യുവതി ബഹളം വയ്ക്കുകയും ബസ് നിര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന്, സ്ഥലത്തെത്തിയ പൊലീസുകാര്‍ നാട്ടുകാരോട് ആദ്യം തട്ടിക്കയറിയെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.  

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. പാറശ്ശാല പൊലീസ് സ്റ്റേഷനില്‍ കണ്ടക്ടർക്കെതിരെ യാത്രക്കാരി മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടക്ടർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു