കേരളം

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനുളള അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു, ഡൗൺലോഡ് ചെയ്യാം; പരീക്ഷ ഫെബ്രുവരി 22ന് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് നിയമനത്തിനുളള ആദ്യ പടിയായ പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പി എസ് സി പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 22 ശനിയാഴ്ചയാണ് പരീക്ഷ. ഉദ്യോഗാര്‍ഥികള്‍ക്ക് പി എസ് സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

രണ്ടു പേപ്പറുകളാണ് പരീക്ഷയ്ക്കുള്ളത്. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ ഒന്നാമത്തെ സെഷനും 01.30 മുതല്‍ 03.30 വരെ രണ്ടാം സെഷനും നടത്തും. പരീക്ഷയ്ക്ക് 15 മിനിറ്റ് മുമ്പ് ഉദ്യോഗാര്‍ഥികള്‍ ഹാളില്‍ എത്തണം.

ഫെബ്രുവരി ഏഴിന് അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കുമെന്ന് അറിയിച്ച പി എസ് സി ഒരുദിവസം മുമ്പുതന്നെ ഇത് പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, ഐ ഡി കാര്‍ഡ്, ബോള്‍പോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോകാന്‍ പാടുള്ളൂ. നിരോധിച്ച വസ്തുക്കളുടെ വിവരങ്ങള്‍ അഡ്മിഷന്‍ ടിക്കറ്റില്‍ നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി