കേരളം

പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന അപകടകരമെന്ന് ഇ ശ്രീധരന്‍ അറിയിച്ചു; വിശദീകരണവുമായി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഭാരപരിശോധന നടത്താത്തില്‍ വിശദീകരണവുമായി മന്ത്രി ജി സുധാകരന്‍. ഭാരപരിശോധന അപകടകരമാണെന്ന് ഐഐടിയും ഇ ശ്രീധരനും അറിയിച്ചെന്ന് മന്ത്രി നിയമഭയില്‍ പറഞ്ഞു. പുനര്‍നിര്‍മ്മാണം വൈകുന്നത് കോണ്‍ട്രാക്ടര്‍മാര്‍ കോടതിയെ സമീപിച്ചതിനാല്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഉത്തരവ് റദ്ദാക്കണമെന്നും പാലം പൊളിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

ഭാരപരിശോധന ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജിയും ഹൈക്കോടതി തള്ളിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഭാരപരിശോധന നടത്താന്‍ കഴിയാത്ത വിധം പാലം അപകടാവസ്ഥയിലാണ്. പൊതുസുരക്ഷ കണക്കിലെടുക്കാതെയാണ് ഹൈക്കോടതിയുടെ ഉത്തരവ്, പാലവുമായി ബന്ധപ്പെട്ട കരാര്‍ സര്‍ക്കാരും കരാറുകാരനുമായാണ്. പൊതുതാത്പര്യം ഇല്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം.

കരാറില്‍ പരിശോധനയ്ക്ക് വ്യവസ്ഥ ഉണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. സര്‍ക്കാരിന് ഇഷ്ടമുള്ള ഏജന്‍സിയെ ഉപയോഗിച്ച് മൂന്ന് മാസത്തിനകം ഭാരപരിശോധന നടത്താനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പൊതുപണം മുടക്കി നിര്‍മിച്ചതിനാല്‍ പൊതുതാത്പര്യമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍