കേരളം

പള്ളിപ്പെരുന്നാള്‍ കൂടാന്‍ നാട്ടിലെത്തി, സൗദിയിലേക്ക് അടുത്തയാഴ്ച മടങ്ങാനിരിക്കെ പ്രവാസി വാഹനാപകടത്തില്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചങ്ങനാശേരി: അടുത്ത ആഴ്ച റിയാദിലേക്ക് മടങ്ങാനിരുന്ന പ്രവാസി വാഹനാപകടത്തില്‍ മരിച്ചു. ചങ്ങനാശേരി വടക്കേക്കര കറുകപ്പള്ളി ബേബിച്ചായന്റെ മകന്‍ സോജസ് കുര്യാക്കോസ്(41) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ പാലാത്തറ ചിറയില്‍ എംസി റോഡിലായിരുന്നു അപകടം. ബൈക്കില്‍ സഞ്ചരിക്കവെയ റോഡില്‍ വീണുകിടന്ന കേബിളില്‍ കുരുങ്ങി തെറിച്ചു വീണ് ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ച് മരിക്കുകയായിരുന്നു.

ബൈക്കിന്റെ ടയറില്‍ കേബിള്‍ ചുറ്റുകയായിരുന്നു. നാട്ടുകാര്‍ ഉടനെ തന്നെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. 10 വര്‍ഷമായി റിയാദില്‍ ജോലി ചെയ്ത് വരികയായിരുന്നു സോജസ്.

രണ്ട് മാസം മുന്‍പാണ് ഇയാള്‍ നാട്ടിലെത്തിയത്. വടക്കേക്കര സെന്റ് മേരീസ് പള്ളി തിരുനാള്‍ കഴിഞ്ഞ് അടുത്ത വെള്ളിയാഴ്ച റിയാദിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത