കേരളം

ആംബുലന്‍സിന് വഴിയൊരുക്കണം; ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ഥികളെ കോയമ്പത്തൂരിലെത്തിക്കണം; നിര്‍ദ്ദേശവുമായി കേരളാ പൊലീസ്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി:  ഗുരുതരമായ പൊള്ളലേറ്റ വിദ്യാര്‍ഥികള്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിന് ആംബുലന്‍സിന് വഴിയൊരുക്കണമെന്ന നിര്‍ദ്ദേശവുമായി കേരളാ പൊലീസ്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥികളെ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വഴിയൊരുക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ് കേരളാ പൊലീസ് രംഗത്തുവന്നിരിക്കുന്നത്.

പൊതുജനങ്ങളോടുള്ള അഭ്യര്‍ത്ഥന എന്ന നിലയിലാണ് കേരള പൊലീസിന്റെ നിര്‍ദ്ദേശം. ആംബലുന്‍സുകള്‍ വൈകീട്ട് 5: 30ന് പുറപ്പെട്ടു. നിശ്ചിത സമയത്തിനുള്ളില്‍ വിദ്യര്‍ഥികളെ കോയമ്പത്തൂരിലെത്തിച്ചാല്‍ മാത്രമെ വിദഗ്ധ ചികിത്സ ഉറപ്പാക്കാനാവൂ.  ദേശീയ പാതയിലൂടെയാണ് വാഹനം കടന്നുപോവുക. ഇടയില്‍ തടസ്സം ഉണ്ടാകാതിരിക്കുന്നതിനാണ് പൊലീസിന്റെ നിര്‍ദ്ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി