കേരളം

വിറകുപുരയില്‍ ഒളിപ്പിച്ചത് ഒന്നരലക്ഷത്തിന്റെ ലഹരി ഉല്‍പ്പന്നങ്ങള്‍; ലക്ഷ്യം സ്കൂൾ വിദ്യാർഥികൾ ; വീട്ടുടമ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ആലപ്പുഴയിൽ ഒന്നരലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ചേർത്തല മരുത്തോർവട്ടം ടാഗോർ സ്കൂളിന് സമീപത്തു നിന്നാണ് ഇവ പിടികൂടിയത്. സ്കൂള്‍ കുട്ടികള്‍ക്കുള്‍പ്പടെ ഇവ എത്തിച്ചിരുന്ന കച്ചവടക്കാരന്‍ കാര്‍ത്തികേയനെ പൊലീസ് അറസ്റ്റുചെയ്തു.

വീട്ടിലെ വിറകുപുരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഉൽപ്പന്നങ്ങൾ. അയ്യായിരത്തോളം പാക്കറ്റുകളിലാക്കിയാണ് നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചുവച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്കെത്തിയ മാരാരിക്കുളം പോലീസ് മൂന്ന് ചാക്കുകളിലാണ് ഇവ കണ്ടെടുത്തത്.

തുടര്‍ന്ന് ഗൃഹനാഥനായ കാർത്തികേയനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുകിട കച്ചവടക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഇവ വിറ്റിരുന്നതായി കണ്ടെത്തി. തമിഴ്നാട്ടില്‍ നിന്നാണ് ഉല്‍പ്പന്നങ്ങള്‍ എത്തിച്ചതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍