കേരളം

ഗുണന പട്ടിക തെറ്റിച്ചു, വയനാട്ടില്‍ ആദിവാസി ബാലന് ക്രൂരമര്‍ദനം, നടക്കാന്‍ പോലും കഴിയുന്നില്ല; ഹോസ്റ്റല്‍ വാര്‍ഡനെതിരെ പൊലീസ് കേസ്

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി ബാലന് ഹോസ്റ്റല്‍ വാര്‍ഡന്റെ മര്‍ദനം. ഗുണന പട്ടിക തെറ്റിച്ചതിന് മര്‍ദിച്ചു എന്ന് കാട്ടി ഒന്‍പതു വയസുകാരന്റെ കുടുംബം പരാതി നല്‍കി. സംഭവത്തില്‍ വാര്‍ഡനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ചയാണ് സംഭവം.  നെന്മേനി ആനപ്പാറ ട്രൈബല്‍ ഹോസ്റ്റലിലെ നാലാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ഹോസ്റ്റല്‍ വാര്‍ഡന്‍ അനൂപ് മര്‍ദിച്ചു എന്നാണ് പരാതി. ഗുണന പട്ടിക ചൊല്ലാന്‍ വാര്‍ഡന്‍ ആവശ്യപ്പെട്ടു. ഗുണന പട്ടിക ചൊല്ലുന്നതിനിടെ ചില തെറ്റുകള്‍ ഉണ്ടായി. ഇതില്‍ ക്ഷുഭിതനായ വാര്‍ഡന്‍ തന്നെ മര്‍ദിച്ചു എന്നാണ് ഒന്‍പതു വയസുകാരന്‍ പറയുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നതെങ്കിലും മര്‍ദനത്തെ തുടര്‍ന്ന് കുട്ടിക്ക് നടക്കാന്‍ കഴിയാതെ വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. മര്‍ദനത്തെ തുടര്‍ന്ന് നടക്കാന്‍ കഴിയാതെ വന്നതോടെ കുട്ടി വീട്ടുകാരെ കാര്യം ധരിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്‌കൂളില്‍ എത്തിയ അമ്മ കുട്ടിയെ ബത്തേരി ആശുപത്രിയിലാക്കി. ആശുപത്രി അധികൃതരാണ് വിവരം അമ്പലവയല്‍ പൊലീസിനെ അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി