കേരളം

നിങ്ങളുടെ ഡ്രൈവിങ് ലൈ‌സൻസിന്റെ കാലാവധി കഴിഞ്ഞോ ?; ഉടൻ അപേക്ഷിക്കൂ; റോഡ് ടെസ്റ്റ് ഒഴിവാക്കാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാഹനം ഓടിക്കുന്നവർക്ക് സന്തോഷവാർത്ത.  കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ വാഹനം ഓടിച്ചു കാണിക്കേണ്ട. കാലാവധി കഴിഞ്ഞ് അഞ്ചുവർഷം പിന്നിടുന്നതിനുമുമ്പേ പുതുക്കൽ അപേക്ഷ നൽകുന്നവർക്കാണ് റോഡ് ടെസ്റ്റ് ഒഴിവാകുക. മാർച്ച് 31 വരെയാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെത്തുടർന്നാണ് കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ചത്.

കേന്ദ്ര നിയമഭേദഗതിയെത്തുടർന്ന് ഒക്ടോബർ മുതൽ ലൈസൻസ് പുതുക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കിയിരുന്നു. ലൈസൻസ് കാലാവധി കഴിഞ്ഞ് ഒരുവർഷത്തിനുള്ളിൽ അപേക്ഷ നൽകിയാൽ മാത്രമേ പിഴ നൽകി പുതുക്കാൻ കഴിയുകയുള്ളൂ. ഒരുവർഷം കഴിഞ്ഞാൽ റോഡ് ടെസ്റ്റ് നടത്തണം. അഞ്ചുവർഷം കഴിഞ്ഞാൽ ലേണേഴ്‌സ്, എട്ട് അഥവാ എച്ച്, റോഡ് ടെസ്റ്റ് എന്നിവ വീണ്ടും പാസാകണം എന്നതായിരുന്നു വ്യവസ്ഥകൾ.

പ്രവാസികൾ ഏറെയുള്ള സംസ്ഥാനത്ത് നിർദേശം പെട്ടെന്ന് നടപ്പാക്കുക ബുദ്ധിമുട്ടാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തെഴുതിയിരുന്നു. ഇതേ തുടർന്നാണ് മാർച്ചുവരെ ഇളവ് നൽകിയത്. ലൈസൻസ് കാലാവധി കഴിഞ്ഞ് അഞ്ചുവർഷത്തിനുള്ളിലാണെങ്കിൽ അപേക്ഷാഫീസും പിഴയും അടച്ചാൽ ലൈസൻസ് പുതുക്കി നൽകും. ഇതു സംബന്ധിച്ച് വ്യവസ്ഥകൾ ഏർപ്പെടുത്താൻ ഗതാഗത സെക്രട്ടറി ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ