കേരളം

ബീഫ് പരിസ്ഥിതിക്ക് ദോഷം; മലയാളികള്‍ സസ്യാഹാരം ശീലമാക്കാന്‍ ജയറാം രമേഷ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബീഫ് വ്യവസായം ആഗോള താപനത്തിലേക്ക് നയിക്കുന്ന ഒരു വിപത്താണെന്ന് മുന്‍ പരിസ്ഥിതി മന്ത്രി ജയറാം രമേഷ്. ആളുകള്‍ സസ്യാഹാരം ശീലമാക്കുന്നത് വഴി ആഗോള താപനത്തിനെതിരെയുള്ള പോരാട്ടത്തെ സഹായിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'കൃതി' അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയറാം രമേഷ്.

' ബീഫ് കറി കേരളത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് എനിക്കറിയാം. പക്ഷെ മാംസാഹാരത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ സസ്യാഹാരങ്ങളില്‍ ഇല്ലെന്നതും എനിക്ക് വ്യക്തമാണ്', അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ സസ്യാഹാര ശീലം എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യസഭാ എംപിയായ ജയറാം രമേഷ്.

ആഗോളതാപനത്തിനെതിരെ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സസ്യാഹാരം ശിലമാക്കണം എന്ന കാഴ്ചപ്പാട് ഉള്ളയാളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്കാരുടെ മാംസാഹാര രീതി വവിഭിന്നമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പൂര്‍വ്വീകര്‍ മാംസാഹാരികളാണെന്ന് പറഞ്ഞ അദ്ദേഹം സസ്യാഹാരത്തിലേക്കുള്ള ഇന്ത്യക്കാരുടെ ചുവടുമാറ്റം ജൈന, ബുദ്ധ മത സ്വാധീനം കൊണ്ടാകാമെന്നും പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി