കേരളം

ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റില്‍ ഇനി വിദ്യാര്‍ഥിയുടെ ഫോട്ടോയും പിതാവിന്റെയും മാതാവിന്റെയും പേരും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റില്‍ ഇനി വിദ്യാര്‍ഥിയുടെ ഫോട്ടോയും ഉണ്ടാവും. സര്‍ട്ടിഫിക്കറ്റുകളുടെ പുതിയ മാതൃക അംഗീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. 

പുതിയ സര്‍ട്ടിഫിക്കറ്റുകളില്‍ വിദ്യാര്‍ഥിയുടെ പേര് കൂടാതെ പിതാവിന്റെയും മാതാവിന്റെയും പേര്, ജനനത്തിയതി, വിദ്യാര്‍ഥിയുടെ ഫോട്ടോ, ആകെ സ്‌കോര്‍, സ്‌കൂള്‍ കോഡ് എന്നിവ ഉള്‍പ്പെടുത്തും. നിലവില്‍ സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ഥിയുടെ പേര് മാത്രമാണ് വ്യക്തിഗതവിവരമായി രേഖപ്പെടുത്തുന്നത്. 

ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റും  രണ്ടാം വര്‍ഷ പരീക്ഷയ്ക്കു ശേഷം നടത്തുന്ന ഇംപ്രൂവ്‌മെന്റ് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പ്രത്യേക സര്‍ട്ടിഫിക്കറ്റും ഒന്നാക്കി നല്‍കാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മാരി സെല്‍വരാജിന്റെ സംവിധാനം; ധ്രുവ് വിക്രം ചിത്രത്തില്‍ നായികയായി അനുപമ പരമേശ്വരന്‍

ഇതാ വാട്‌സ്ആപ്പിന്റെ പുതിയ ആറു ഫീച്ചറുകള്‍

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍