കേരളം

എന്തുകൊണ്ട് ഈ വിജനമായ കുന്നിന്‍പ്രദേശം?, സ്ഥലത്തെ കുറിച്ച് ധാരണയുളള ആളാകാം, കൊലയാളി അതിബുദ്ധിമാന്‍?; കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കുറാഞ്ചേരിയിലെ വിജനമായ കുന്നിന്‍പ്രദേശത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു.
ഒറ്റപ്പാലം സ്വദേശിനിയായ അന്‍പത്തിയൊന്നുകാരിയുടേതാണെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുളളുവെന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടത്. പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് മൃതദേഹം കണ്ടത്. രാത്രി എട്ടുമണിയോടെയാണ് ആളെ തിരിച്ചറിഞ്ഞത്. ആഭരണവും വസ്ത്രാവശിഷ്ടങ്ങളും കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

സ്ത്രീയെ കൊലപ്പെടുത്തിയതാണെന്നാണ് സൂചന. കാണാതായെന്നു കാട്ടി ബന്ധുക്കള്‍ ഒറ്റപ്പാലം പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ്, അജ്ഞാത ജഡം കണ്ട വിവരം അറിഞ്ഞതും തിരിച്ചറിഞ്ഞതും. കൊല്ലപ്പെടുന്നതിന് മുന്‍പ് ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാകൂ.മൃതദേഹം കണ്ട സ്ഥലം മദ്യപസംഘങ്ങളും താവളം കൂടിയാണ്. കുറാഞ്ചേരിയിലെ പ്രധാന റോഡിനു സമീപുള്ള ചെറിയ കുന്നു കൂടിയാണ് ഈ പ്രദേശം.

സ്ത്രീ എങ്ങനെ ഈ കുന്നിന്‍ മുകളില്‍ എത്തിയതെന്ന് ഇനിയും വ്യക്തമല്ല. ഒരാഴ്ച മുന്‍പാണ് കാണാതായത്. കുറാഞ്ചേരി മേഖലയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. ഡിഐജി എസ് സുരേന്ദ്രന്‍, സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ആദിത്യ എന്നിവര്‍ ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിരുന്നു.

വടക്കാഞ്ചേരി റോഡില്‍ കുറാഞ്ചേരിയില്‍ ഇങ്ങനെ വിജനമായ കുന്ന് കൊലയാളി തെരഞ്ഞെടുത്തതാണ് പൊലീസിനെ അത്ഭുതപ്പെടുത്തുന്നത്. നേരത്തെ ഈ സ്ഥലം കൊലയാളി കണ്ടുവെച്ച് പോയതാകാമെന്നാണ് പൊലീസ് നിഗമനം. കുന്നിന്‍ മുകളില്‍ കൊണ്ടുവന്നാണ് തീവച്ചു കൊന്നതെന്ന് വ്യക്തമല്ല. വേറെ എവിടെയെങ്കിലും വച്ചു കൊന്ന ശേഷം മൃതദേഹം കത്തിക്കാന്‍ വേണ്ടി കുന്നിന്‍ പുറത്തു കൊണ്ടുവന്നതാകാനും സാധ്യതയുണ്ട്. പക്ഷേ, പൂര്‍ണമായും മൃതദേഹം കത്തിനശിച്ചില്ല. മാലയും കമ്മലും ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ മൃതദേഹത്തില്‍ നിന്ന് എടുത്തു മാറ്റിയിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത