കേരളം

എസ്എഫ്‌ഐയുടെ പുല്‍വാമ അനുസ്മരണ സമയത്ത് കെഎസ്‌യുവിന്റെ തീറ്റമത്സരം; എറണാകുളം ലോ കോളജില്‍ സംഘര്‍ഷം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: എറണാകുളം ലോ കോളജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് ക്യാമ്പസില്‍ എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയത്. അക്രമത്തില്‍ രണ്ടുപക്ഷത്തുള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പുല്‍വാമ ഭീകരാക്രമണത്തിന്റെ അനുസ്മരണ പരിപാടികള്‍ എസ്എഫ്‌ഐ ക്യാമ്പസില്‍ സംഘടിപ്പിച്ചിരുന്നു. ഇതേസമയത്ത് തന്നെ കെഎസ്‌യു ക്യാമ്പസില്‍ തീറ്റ മത്സരം സംഘടിപ്പിച്ചു. കെഎസ്‌യു പരിപാടിയിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇടിച്ചു കയറിയതാണ്  അക്രമത്തില്‍ കലാശിച്ചതെന്ന് കെഎസ്‌യു ആരോപിച്ചു.

അതേസമയം, കെഎസ്‌യു പുറത്തുനിന്ന് ആളെ  ഇറക്കി തങ്ങളുടെ പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു എന്ന് എസ്എഫ്‌ഐ ആരോപിച്ചു. കോളജ് പത്തു ദിവസത്തേക്ക് അടച്ചിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ