കേരളം

ഓട്ടോകളില്‍ യാത്രാനിരക്ക് അച്ചടിച്ച കാര്‍ഡ് ഒട്ടിക്കണം, യാത്രക്കാര്‍ക്ക് ഫോണില്‍ പരാതിപ്പെടാനുളള നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണം: ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ ഓട്ടോറിക്ഷകളില്‍ യാത്രാനിരക്ക് അച്ചടിച്ച കാര്‍ഡ് യാത്രക്കാര്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ആകുമോ എന്ന് മോട്ടോര്‍ വാഹന വകുപ്പും ലീഗല്‍ മെട്രോളജി അധികൃതരും പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് ഫോണില്‍ പരാതിപ്പെടാനുള്ള നമ്പരുകള്‍ പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഡിജിപി ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.

കണ്ണൂരില്‍ മീറ്റര്‍ ഘടിപ്പിക്കാതെ ഓട്ടോറിക്ഷകള്‍ അധിക ചാര്‍ജ് വാങ്ങുന്നതായി ആരോപിച്ച് 'ദ് ട്രൂത്ത്' എന്ന സംഘടന നല്‍കിയത് ഉള്‍പ്പെടെയുളള ഹര്‍ജികള്‍ പരിഗണിച്ചാണു ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരുടെ ഉത്തരവ്. കണ്ണൂര്‍ ജില്ലയില്‍ ഉടന്‍ നടപടികള്‍ക്ക് പൊലീസിനു നിര്‍ദേശം നല്‍കി.

 എമര്‍ജന്‍സി സപ്പോര്‍ട്ട് റെസ്‌പോണ്‍സ് സംവിധാനം (112 ടോള്‍ ഫ്രീ നമ്പര്‍), ഹൈവേ പൊലീസ് (9846100100), പിങ്ക് പൊലീസ് (1515), വനിതാ ഹെല്‍പ് ലൈന്‍ (1091) തുടങ്ങിയവ യാത്രക്കാരുടെ പരാതികളോട് പ്രതികരിക്കാന്‍ കഴിയുന്ന തരത്തില്‍ ഉപകാരപ്രദമാകണം.പരാതിയുമായി യാത്രക്കാര്‍ വിളിച്ചാല്‍ മറ്റു നമ്പരിലേക്കു വിളിക്കാന്‍ പറയരുത്. കോളുകള്‍ ഉചിതമായ കേന്ദ്രത്തിലേക്കു തിരിച്ചുവിടാന്‍ സംവിധാനം വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

 അമിത നിരക്ക് ഈടാക്കിയെന്ന പരാതി ലഭിച്ചാല്‍ ഓട്ടോ ഡ്രൈവര്‍ക്ക് വീഴ്ചയുണ്ടായോ എന്നു പരിശോധിക്കണം. ഉണ്ടെങ്കില്‍ മോട്ടോര്‍ വാഹന, ലീഗല്‍ മെട്രോളജി നിയമങ്ങള്‍ പ്രകാരം നടപടിക്കു റിപ്പോര്‍ട്ട് ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്