കേരളം

വിവാദങ്ങള്‍ക്കിടയില്‍ ഡിജിപി ബ്രിട്ടനിലേക്ക്; യാത്രക്ക് അനുമതി നല്‍കി സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമാവുന്നതിന് ഇടയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ബ്രിട്ടനിലേക്ക്. ഡിജിപിയുടെ വിദേശ യാത്രക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. 

മാര്‍ച്ച് മൂന്ന് മുതല്‍ അഞ്ച് വരെ ബ്രിട്ടനില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. യാത്ര ചെലവ് ഉള്‍പ്പെടെയുള്ളവ സര്‍ക്കാര്‍ വഹിക്കും. ബ്രിട്ടീഷ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സുരക്ഷ സെമിനാറില്‍ പങ്കെടുക്കാനാണ് ഡിജിപിയുടെ യാത്രയെന്ന് യാത്രക്ക് അനുമതി നല്‍കിയ ഉത്തരവില്‍ പറയുന്നു. 

പൊലീസ് സേനയിലെ പാളിച്ചകള്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയ സിഎജി റിപ്പോര്‍ട്ട് വന്ന പശ്ചാതലത്തില്‍ ഡിജിപിക്ക് വിദേശ യാത്ര നടത്താന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനം ഉയരുന്നു. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിലെത്തി ഡിജിപി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു