കേരളം

ഇന്ന് ഉച്ചയ്ക്ക് വെയിലേല്‍ക്കരുത്, പ്രത്യേകിച്ച് ഈ നാല് ജില്ലക്കാര്‍; ജാഗ്രത നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; കേരളത്തെ കാത്തിരിക്കുന്നത് കടുത്ത വേനലെന്ന് സൂചന. വേനല്‍ ആരംഭിക്കുന്നതിന് മുന്‍പേ തന്നെ കേരളം ചുട്ടുപൊള്ളുകയാണ്. ഇന്നും കടുത്ത ചൂട് സംസ്ഥാനത്ത് അനുഭവപ്പെടും. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനിലയില്‍ ശരാശരി 2 മുതല്‍ 4 ഡിഗ്രി വരെ വര്‍ധന ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

താപനില കൂടുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യാതപം എന്നിവ ഒഴിവാക്കാനായി ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉച്ചക്ക് 12 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയത്ത് വെയില്‍ കൊള്ളുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഇന്നലെ ആലപ്പുഴ, കോട്ടയം ജില്ലകളിലെ താപനില ശരാശരിയിലും മൂന്ന് ഡിഗ്രി വരെ കൂടിയിരുന്നു. ഒരാഴ്ചക്കു ശേഷം സംസ്ഥാനത്ത് ചെറിയ മഴക്ക് സാധ്യതയുണ്ടെങ്കലും ചൂടില്‍ ഗണ്യമായ കുറവിന് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ